ലണ്ടനിൽ നിന്ന് 323 ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം ബംഗളൂരുവിലിറങ്ങി

ബംഗളൂരു: യുകെയിൽ നിന്നുള്ള ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം ബംഗളൂരുവിൽ എത്തി. 323 ഇന്ത്യൻ പൗരന്മാരുമായി ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. ഡൽഹി വഴി ബെംഗളൂരുവിൽ ഇറങ്ങിയപ്പോൾ എയർ ഇന്ത്യ ബോയിംഗ് 777 ഒന്നര മണിക്കൂർ വൈകി. പുലർച്ചെ നാലരയോടെയാണ് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെത്തിയത്.

എല്ലാവരെയും പരിശോധന നടത്തിയത്തിന് ശേഷം ഹോട്ടലുകൾ, ഹോസ്റ്റലുകൾ, മറ്റ് ക്വാറന്റൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ 14 ദിവസത്തേക്ക് ക്വാൻ്റീനിലാക്കി.