ലണ്ടന്‍: ലോക്ക്ഡൗൺ അനിശ്ചിതമായി നീട്ടികൊണ്ടു പോകാനാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഉപാധികളോടെ സമ്പദ്വ്യവസ്ഥ തുറന്നു കൊടുക്കുന്ന പദ്ധതി പ്രഖ്യാപിച്ചാണ് ജോണ്സണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബുധനാഴ്ച മുതല്‍ ബ്രിട്ടനിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ ലഭിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസുകളിലേക്ക് മടങ്ങാമെന്ന് ജോണ്സണ് അറിയിച്ചു. എന്നാല്‍, പൊതുഗതാഗതം ഒഴിവാക്കണം.
അഞ്ച് ഘട്ടമായി ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കും. ഇതിൻ്റ അടുത്ത ഘട്ടം ജൂണ്‍ ഒന്നിന് മുമ്പായി ഉണ്ടാകും. ഈ ഘട്ടത്തില്‍ വിദ്യാലയങ്ങള്‍ ഭാഗികമായി തുറക്കും.
ജൂലൈ ഒന്നിന് ശേഷം ചില പൊതു ഇടങ്ങള്‍ തുറന്നു കൊടുക്കുമെന്നും ഹോട്ടലുകള്‍ക്ക് അനുമതി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കൂടുതല്‍ പിഴ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.