ദുബായ്: കൊറോണ വൈറസ് ബാധിച്ച് ഗൾഫിൽ ഒരു മലയാളി കൂടി മരിച്ചു. വടകര ഇരിങ്ങണ്ണൂർ സ്വദേശി ഫൈസൽ കുന്നത്ത് (46) ആണ് മരിച്ചത്. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു. ദുബായിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഒരാഴ്ചയായി വെൻറിലേറ്ററിലായിരുന്നു. സൗദിഅറേബ്യയിൽ മാത്രം 239 പേരാണ് കൊറോണ ബാധിച്ച മരിച്ചത്. 57 മലയാളികളടക്കം ഗൾഫിൽ ആകെ മരണം 511 ആയി.
ഗൾഫിൽ 24 മണിക്കൂറിനിടെ 4,315പേർക്കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 91,505 ആയി.