അമേരിക്കന്‍ വൈസ് പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വക്താവിന് കൊറോണ ; രോഗം സ്ഥിരീകരിച്ച് ട്രംപ്

വാഷിംഗ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഔദ്യോഗിക വക്താവിന് കൊറോണ സ്ഥിരീകരിച്ചു. പെൻസിന്റെ ഓഫീസ് വക്താവും മാദ്ധ്യമ സെക്രട്ടറിയുമായ കാത്തി മില്ലറിക്കാന് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ വൈറ്റ് ഹൗസിൽ നിന്ന് ഈ ആഴ്ച റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊറോണ കേസാണിത്.

മില്ലർ നിരവധി ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കുകയും നിരവധി ഉദ്യോഗസ്ഥരുമായി അടുത്തിടപഴകുകയും ചെയ്തിട്ടുണ്ട്. കാത്തി മില്ലെറിയുടെ ജീവിത പങ്കാളിയായ സ്റ്റീഫന്‍ മില്ലര്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗരക്ഷക സംഘത്തില്‍ പെട്ടയാളാണ്.

റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളുമായി സംസാരിക്കവേ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് കാത്തി മില്ലര്‍ക്ക് കൊറോണ സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്.വൈറ്റ് ഹൌസിൽ കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ടുചെയ്തതോടെ കൂടുതൽ പേരിൽ കൊറോണ പരിശോധന നടത്താനൊരുങ്ങുകയാണ് അധികൃതർ.

അതേസമയം പ്രസിഡന്റ് ട്രംപ് എല്ലാ എല്ലാ ദിവസം കൊറോണ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ട്രംപിന്റെ സുരക്ഷാ സംഘത്തിലെ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം ട്രംപ് എടുത്തത്. കൂടാതെ
ഓഫീസിലെ എല്ലാ ഉന്നതര്‍ക്കും എല്ലാ ദിവസവും കൊറോണ പരിശോധനകളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.