ഇവാങ്കയുടെ പേഴ്സണൽ അസിസ്റ്റൻറിന് കൊറോണ ; വൈറ്റ് ഹൗസ് ‘റെഡ് സോൺ’

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ മകളും പേഴ്സണൽ അസിസ്റ്റൻ്റുമായ ഇവാങ്ക ട്രംപിന്റെ പേഴ്‌സണൽ അസിസ്റ്റന്റന്റിനു കൊറോണ സ്ഥിരീകരിച്ചു.
ഇതോടെ വൈറ്റ് ഹൗസിൽ നിന്നും റിപ്പോർട്ട്‌ ചെയ്യുന്ന മൂന്നാമത്തെ കേസാണിത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾക്ക് വേണ്ടി വ്യക്തിഗത ശേഷിയിൽ പ്രവർത്തിക്കുന്ന അസിസ്റ്റന്റാണ് ഇവങ്ക. എന്നാൽ കുറച്ചു ദിവസങ്ങളായി ഇവർ ട്രംപിന്റെ മകളോടൊപ്പം ഇല്ലായിരുന്നു എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. കഴിഞ്ഞ രണ്ടു മാസക്കാലമായി ഇവർ ടെലി വർക്കാണ് ചെയ്യുന്നതുമെന്നാണ് റിപ്പോർട്ടുകൾ. ഇവാങ്കയും ഭർത്താവ് ജാരെഡ് കുഷ്‌നറും വെള്ളിയാഴ്ച കൊറോണ വൈറസ്‌ പരിശോധിച്ചിരുന്നു. എന്നാൽ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.

വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ പ്രസ് സെക്രട്ടറി കാറ്റി മില്ലർ കൊറോണ വൈറസിന് പോസിറ്റീവായതിനു തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൌസിൽ നിന്നും അടുത്ത പോസറ്റീവ് കേസും സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം
മില്ലർ ട്രംപുമായി അടുത്ത ഇടപെട്ടിട്ടില്ലെന്നും എന്നാൽ പെൻസുമായി കുറച്ച് സമയം ചെലവഴിച്ചുവെന്നും ട്രംപ് പറഞ്ഞു.

മില്ലറുടെ പരിശോധന പോസിറ്റീവ് ആയതിന് ശേഷം വൈറ്റ് ഹൗസിനുള്ളിൽ കോൺടാക്റ്റ് ട്രെയ്‌സിംഗ് നടത്തിയതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വൈറ്റ് ഹൌസ് സ്റ്റാഫ് ജീവനക്കാർ മാസ്ക് ധരിക്കുന്നുവെന്ന് വൈറ്റ്ഹൌസ് ഇപ്പോൾ ഉറപ്പുവരുത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

വെസ്റ്റ് വിംഗിലുടനീളം കൊറോണ വൈറസ് പരിശോധനകളും താപനില പരിശോധനകളും വർദ്ധിപ്പിക്കുകയാണെന്നും വെസ്റ്റ് വിംഗും കൂടുതൽ പതിവായി ശുചിത്വവൽക്കരിക്കപ്പെടുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.