ഒമാനിൽ 55 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; 40 പേർ വിദേശികൾ

ഒമാൻ: ഒമാനിൽ ഇന്ന് 55 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 40 വിദേശികളും 15 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2958 ലെത്തിയെന്നും 980 പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. ഇതുവരെയും ഒമാനിൽ കൊറോണ വൈറസ്സ് ബാധ മൂലം പതിനാലു പേരാണ് മരിച്ചത്.