യാംബു: ഗൾഫിൽ വീണ്ടും ഹ്യദ്രോഗ മരണം.
സൗദി അറേബ്യയില്‍ ഹൃദ്രോഗബാധയെത്തുടർന്ന് കോഴിക്കോട് സ്വദേശിയാണ് ഇന്ന് മരിച്ചത്. കോഴിക്കോട് പെരുമുഖം വലിയപറമ്പ് സ്വദേശിയായ കീഴില്ലത്ത് അബ്ദുല്‍ അസീസ്(53) ആണ് യാംബുവില്‍ മരിച്ചത്. ഞായറാഴ്ച രാത്രിയാണ് മരിച്ചത്. മൃതദേഹം യാംബു ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സൃഹൃത്തുക്കള്‍ അത്താഴം കഴിക്കാന്‍ വിളിക്കാനെത്തിയപ്പോഴാണ് അബ്ദുല്‍ അസീസിനെ മരിച്ച നിലയില്‍ കണ്ടത്. യാംബുവില്‍ തന്നെ ഖബറടക്കം നടത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. 15 വര്‍ഷമായി യാംബു സിമിന്റെ കമ്പനിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: റംല, മക്കള്‍: ലുബൈബ, ബുര്‍ഹാന, റബീഹ. മരുമകന്‍: നാസിര്‍. ഇന്നലെയും രണ്ട് പ്രവാസി മലയാളികൾ കുവൈത്തിൽ ഹൃദ്രോഗത്തെ തുടർന്ന് മരിച്ചിരുന്നു.