ജോലിക്കാരോടും നീതിക്കായി പോരാടുന്നവരോടും ഒപ്പം ചേരണം: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ: ജോലി ചെയ്യുന്ന എല്ലാവരോടും ജോലിയിൽ നീതി നേടാൻ പോരാടുന്നവരോടും, ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരോട് നീതിയോടെ പെരുമാറുന്ന ബിസിനസുകാരോടും നാം ഒന്നിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ.
എല്ലാവർക്കും ജോലി ,
ന്യായമായ വേതനം എന്നതിനൊപ്പം എല്ലാ തൊഴിലാളികൾക്കും ജോലിയുടെ അന്തസ്സിൽ നിന്നും വിശ്രമത്തിന്റെ സൗന്ദര്യത്തിൽ നിന്നും പ്രയോജനം ലഭിക്കട്ടെ – തൊഴിലാളി മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ് പിതാവിൻ്റെ തിരുനാൾ ദിനമായ മെയ് ദിനത്തിൽ മാർപ്പാപ്പ ആശംസിച്ചു.

ലോകത്തിലെ എല്ലാ ജോലിക്കരുടെയും സൗഖ്യത്തിനായി പ്രാർഥിച്ചാണ് തിരുനാൾ കുർബാനയ്ക്ക് മാർപ്പാപ്പ തുടക്കം കുറിച്ചത്.

മനുഷ്യന്റെ അധ്വാനം മനുഷ്യനെ അന്തസുള്ളവൻ ആക്കുന്നു എന്നും അവനെ ദൈവത്തോളം സാമ്യപെടുത്തുന്നുവെന്നും മാർപാപ്പ പറഞ്ഞു.
ജോലിയുടെ അന്തസ്സ് ചരിത്രത്തിലുടനീളം വ്യാപകമായി ചവിട്ടിമെതിക്കപ്പെട്ടിട്ടുണ്ട്.

അമേരിക്കയിലേക്ക് വലിച്ചിഴക്കപ്പെടുന്ന ആഫ്രിക്കൻ അടിമകൾ മുതൽ ആധുനിക “അടിമ” വരെയുള്ളവർ ഉദാഹരണങ്ങൾ ആണ്.
ദയനീയമായ സ്റ്റൈപ്പന്റിനായി ദിവസത്തിൽ 12 മുതൽ 14 മണിക്കൂർ വരെ അധ്വാനിക്കുന്ന ദിവസ തൊഴിലാളികളെ മാർപ്പാപ്പ പ്രത്യേകം പരാമർശിച്ചു. അത് ഇവിടെ സംഭവിക്കുന്നു. ഏഷ്യയിൽ മാത്രം സംഭവിക്കില്ല, മാർപ്പാപ്പ പറഞ്ഞു.