ബോ​റി​സ് ജോ​ണ്‍​സ​ണും കാ​രി സൈ​മ​ണ്ടി​നും ആ​ദ്യ കു​ഞ്ഞ് പി​റന്നു

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണും പ​ങ്കാ​ളി കാ​രി സൈ​മ​ണ്ടി​നും ആ​ദ്യ കു​ഞ്ഞ് പി​റ​ന്നു. കൊറോണ ബാ​ധി​ത​നാ​യി​രു​ന്ന ബോ​റിസ് ജോ​ണ്‍​സ​ണെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത​ട​ക്കം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​രു​ന്നു.

രോ​ഗ​മു​ക്ത​നാ​യ ബോ​റി​സ് തി​ങ്ക​ളാ​ഴ്ച​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. കൊറോണ ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി മാ​ർ​ച്ച് അ​വ​സാ​നവാ​രം കാ​രി സൈ​മ​ണ്ടും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.