അമേരിക്കയിൽ മാ​സ്ക് ധ​രി​ക്കാ​തെ കൊറോണ രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ച്ച് മൈ​ക്ക് പെ​ൻ​സ്

വാ​ഷിം​ഗ്ട​ണ്‍ : കൊറോണ വ്യാ​പ​നം നി​ർ​ ബാ​ധം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ർ​ദേ​ശി​ച്ചി​രു​ന്നു. ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ എ​ല്ലാം ഈ ​ആ​ഹ്വാ​നം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സ് ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി. മി​നി​സോ​ട്ട​യി​ലെ മാ​യോ ക്ലി​നി​ക്കി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കൊറോണ രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം മാ​സ്ക് ധ​രി​ക്കാ​തെ എ​ത്തി​യ​ത്.

പെ​ൻ​സി​ന് ചു​റ്റും നി​ൽ​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളു​മെ​ല്ലാം മാ​സ്ക് ധ​രി​ച്ചി​രു​ന്നു. ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്ത് വ​ന്നു.

മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് ധ​രി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് താ​ൻ തീ​രു​മാ​നി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രെ വ​ൻ​തോ​തി​ൽ വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു.