കുളിര് ,വിറയൽ, പേശിവേദന; കൊറോണ ലക്ഷണമാകാമെന്ന് വിദഗ്ധർ

വാഷിംഗ്ടൺ: ശരീരത്തിൽ കുളിര്, ഇടവിട്ടുള്ള വിറയൽ, പേശികൾക്ക് വേദന, തലവേദന ഇവ കൊറോണ ലക്ഷണങ്ങളാകാം.
കൊറോണ വൈറസിനെ സംബന്ധിച്ചുള്ള പുതിയ വിവരമാണ്
യു.എസ്. ആസ്ഥാനമായ പ്രമുഖ ആരോഗ്യ നിരീക്ഷകരായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തു വിട്ടത്. നവംബറിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ശാസ്തലോകത്തിന് ഇന്നും ചോദ്യചിഹ്നമായി നിൽക്കുമ്പോഴാണ് ദിനംപ്രതി രോഗ ലക്ഷണങ്ങളെയും പകർച്ചയെയും കുറിച്ച് പുത്തൻ വിവരങ്ങൾ പുറത്ത് വരുന്നത്.

മണവും രുചിയും നഷ്ടമാകലും രോഗലക്ഷണങ്ങളായി ശാസ്ത്രലോകം മാസങ്ങൾക്ക് മുമ്പ് അംഗീകരിച്ചിരുന്നു.

കൊറോണയുടെ പുതിയ ലക്ഷണങ്ങൾ സിഡിസി അവരുടെ വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്. എന്നാൽ ലോകാരോഗ്യ സംഘടന ഈ രോഗലക്ഷണങ്ങൾ അവരുടെ വെബ് പേജിൽ ഉൾപ്പെടുത്തിയിട്ടില്ല. പനി, വരണ്ട ചുമ, ക്ഷീണം, വേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, വയറിളക്കം എന്നിവയാണ് കൊറോണയുടെ ലക്ഷണങ്ങളായി ലോകാരോഗ്യ സംഘടനയുടെ വെബ്പേജിൽ ചേർത്തിരിക്കുന്നത്.

അസുഖം ബാധിച്ചവർക്ക് ചെറിയ ലക്ഷണങ്ങൾ മുതൽ കഠിനമായ ലക്ഷണങ്ങൾ വരെ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും വൈറസ് ബാധിച്ച് 2-14 ദിവസത്തിന് ശേഷം ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാമെന്നും സിഡിസി പറയുന്നു