കാത്തിരിപ്പിന് വിരാമം; കൊറോണ വൈറസ് വാക്സിൻ സെപ്റ്റംബറിൽ; 1000 ₹ യ്ക്ക് ലഭ്യമാകും

ലണ്ടൻ: കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ സെപ്റ്റംബർ അവസാനത്തോടെ വിപണിയിൽ ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റ്ര്യൂട്ട് ഓഫ് ഇന്ത്യയുടെ മേധാവി അദർ പൂനവാല.
ഏതാണ്ട് ആയിരം രൂപയോളം അടുത്തു വരും വാക്സിന്റെ വിലയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊറോണയ്ക്ക് എതിരായ വാക്സിൻ രണ്ട് വർഷത്തിനുള്ളിലോ അല്ലെങ്കിൽ കുറഞ്ഞത് 18 മാസത്തിന് മുൻപോ വികസിപ്പിച്ചെടുക്കാൻ സാധ്യമാകില്ലായെന്നായിരുന്നു പല ശാസ്ത്രജ്ഞരും പറഞ്ഞിരുന്നത്. എന്നാൽ
മെയ് അവസാന വാരത്തോടെ വാക്സിൻ വികസിപ്പിസിച്ചെടുക്കുവാൻ സാധിക്കുമെന്നും പരീക്ഷണങ്ങൾ പൂർത്തിയാക്കി സെപ്റ്റംബറിൽ നിർമാണം ആരംഭിക്കാൻ കഴിയുമെന്നുമാണ് പൂനവാല പറയുന്നത് .

ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരുമായി സഹകരിക്കാൻ കഴിഞ്ഞതോടെ കാര്യങ്ങൾ വേഗത്തിലായെന്നും അദർ പൂനവാല പറഞ്ഞു.

വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാൽ വാക്സിന്റെ വില കൃത്യമായി പറയാൻ ഇപ്പോൾ കഴിയില്ലെങ്കിലും ആയിരം രൂപയ്ക്കടുത്തായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഓക്സ്ഫോർഡ് ടീമായിരുന്നു എബോളയ്ക്കെതിരായ വാക്സിൻ വികസിപ്പിച്ചത്.