അമേരിക്കയിൽ ലോക്ക് ഡൗൺ പിൻവലിക്കാൻ പ്രകടനം നടത്തിയ യുവനേതാവിന് കൊറോണ

വാഷിംഗ്ടൺ : അമേരിക്കയിലെ ലോക്ക് ഡൗൺ പിൻവലിക്കണമെന്നു ആവശ്യപ്പെട്ടു പ്രതിഷേധ പ്രകടനം നടത്തിയ സംഘത്തിലെ യുവനേതാവിന് കൊറോണ സ്ഥിരീകരിച്ചു.
നോർത്ത് കരോളിനയിലെ പ്രതിഷേധ ഗ്രൂപ്പിൽ പെട്ട ആർഡ്രേ വിറ്റ്ലോക്ക് എന്ന യുവതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ രണ്ട് ആഴ്ചയായി ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച പ്രകാരം വീട്ടിൽ താൻ സ്വയം ഐസൊലേഷനിൽ കഴിയുകയായിരുന്നു എന്ന് വിറ്റ്ലോക്ക് പറഞ്ഞു. റീഓപ്പൺ എൻസിയുടെ പരിപാടികളിൽ ഒന്നും പങ്കെടുത്തിട്ടില്ലെന്നും അവർ അറിയിച്ചു.

അതേസമയം ഇവർ ഐസൊലേഷനിൽ ആയിരുന്നപ്പോൾ ഇവരുടെ സംഘത്തിലെ മറ്റു പലരും റാലികൾ നടത്തിയിരുന്നു. എന്നാൽ മാസ്കോ മറ്റ് മുൻ കരുതലുകളോ എടുക്കാതെ നൂറിലധികം ആളുകളാണ് റാലികളിൽ പങ്കെടുത്തത്. വരും ദിവസങ്ങളിൽ സംഘം
കൂടുതൽ റാലികൾ സംഘടിപ്പിക്കാനുള്ള പുറപ്പാടിലാണ്.

കൊറോണ രൂക്ഷമായ രോഗമല്ലെന്നും ലോക്ക് ഡൗണിനു പിന്നിൽ സ്ഥാപിത താത്പര്യങ്ങൾ ആണെന്നുമാണ് ഇവർ ആരോപിക്കുന്നത്.