അമേരിക്കയിൽ കുടിയേറ്റം അനുവദിക്കില്ല : ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ : കൊറോണ വ്യാപനം കണക്കിലെടുത്തു വിദേശികൾ അമേരിക്കയിൽ പ്രവേശിക്കുന്നത് തടയുമെന്നു അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അദൃശ്യ ശത്രുവിന്റെ ആക്രമണത്തിന്റെ വെളിച്ചത്തിൽ, ഞങ്ങളുടെ മഹത്തായ അമേരിക്കൻ പൗരൻമാരുടെ ജോലി സംക്ഷിക്കപ്പെടേണ്ടതുണ്ട്. അമേരിക്കയിലേക്കുള്ള കുടിയേറ്റം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഞാൻ ഒപ്പിടുമെന്നും തൊഴിൽ സംരക്ഷണമാണ് ലക്ഷ്യമെന്നും ട്രംപ് ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു. എന്നാൽ ഏതൊക്കെ വിസകൾക്കാണ് വിലക്കെന്ന് ട്രംപി വ്യക്തമാക്കിയിട്ടില്ല.

കൊറോണ മഹാമാരി മൂലം അമേരിക്കൻ സാമ്പത്തിക മേഖലയുടെ തകർച്ചയും തൊഴിലില്ലായ്മയും രൂക്ഷമാകുന്നുമെന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുടിയേറ്റം നിർത്തിവെക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം.

അതേസമയം അമേരിക്കയിൽ കൊറോണ രോഗികളുടെ എണ്ണം ഏഴ്‌ ലക്ഷത്തി എൺപത്തി എണ്ണായിരം കടന്നു.
42,458 മരണവും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്