ഒന്നര ലക്ഷം ജീവനെടുത്ത് കൊറോണ ; മരണസംഖ്യയിൽ ഇംഗ്ലണ്ട് രണ്ടാമത്

വാഷിംഗ്ടൺ: ലോകത്തെങ്ങും കൊറോണ മഹാമാരി ഇതുവരെ എടുത്തത് ഒന്നരലക്ഷം പേരുടെ ജീവനുകൾ. ഒരാഴ്ച്ചക്കിടെയാണ് അരലക്ഷം പേരാണ് മരിച്ചത്. ലോകത്താകമാനമായി രോഗം ബാധിച്ചവരുടെ എണ്ണം ഇരുപത്തിരണ്ടര ലക്ഷവും കടന്നു. അമേരിക്കയില്‍ മരണ സംഖ്യയില്‍ ഇരട്ടിയോളമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. അമേരിക്കയില്‍ മരണ സംഖ്യ 37,000 കടന്നിരിക്കുന്നത്.

ഇന്നലെ മാത്രം അമേരിക്കയില്‍ നഷ്ടമായത് 1300ലധികം ജീവനുകള്‍ ആണ്. രാജ്യത്ത് അരലക്ഷം പേര്‍ രോഗ മുക്തിനേടിയെങ്കിലും മരണ സംഖ്യ 37,000മായാണ് ഉയർന്നിരിക്കുന്നത്.

ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ 861 പേരാണ് കൊറോണ ബാധിച്ചു മരിച്ചത്. 14,576 ആണ് രാജ്യത്തെ മരണസംഖ്യ. ഫ്രാന്‍സില്‍ 17,920 പേരാണ് ഇതുവരെ മരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് ബ്രിട്ടനാണു ഉള്ളത്. ബ്രിട്ടനില്‍ ഇന്നലെ മാത്രം 5,599 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടന്‍ മൂന്നാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടി. ജര്‍മനിയില്‍ 4,193 ഇതുവരെ പേരാണ് മരിച്ചത്. മരണസംഖ്യയില്‍ മൂന്നാമതുള്ള സ്പെയിനില്‍ 585 പേര്‍ കൂടി മരിച്ചതോടെ മരണം 19478. 

ഇറാനില്‍ 4,958 മരണവും ബെല്‍ജിയത്തില്‍ 5,163 പേരും നെതര്‍ലന്റ്സില്‍ 3,459 പേരും മരിച്ചു. തുര്‍ക്കിയില്‍ 1,769രാണ് ഇതുവരെ മരിച്ചത്. സ്വിറ്റ്സര്‍ലന്റില്‍ 1,325ര്‍ മരിച്ചപ്പോള്‍ ബ്രസീലില്‍ 1,956 പേരും മരിച്ചു.