ചൈനയ്ക്ക് പണി കിട്ടി ; കൊറോണ പറന്ന് വരുന്നു ; അതിർത്തി അടച്ചിട്ടു

ബെയ്ജിംഗ്: വിദേശത്ത് നിന്ന് കൊറോണ ചൈനയിലേക്ക് മടങ്ങിവരുന്നു. ലോകമെമ്പാടും ചൈനയാണ് രോഗം കയറ്റി അയച്ചതെങ്കിൽ ഇപ്പോൾ തിരിച്ച് ചൈനയിലേക്ക് പറന്നിറങ്ങുകയാണ്. അൽപമൊന്നു നിയന്ത്രണ വിധേയമായെന്ന് രാജ്യം കരുതിയപ്പോഴാണ് അവിടവിടെ ലക്ഷണങ്ങളിലാതെ വൈറസ് വീണ്ടും തലപൊക്കിയത്. രണ്ടാമതായി ഇപ്പോഴിതാ വിദേശത്തും നിന്നും വൈറസ് വരുന്നു. രണ്ടിനെയും ഒന്നിച്ച് നേരിടുകയാണ് രാജ്യം അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളി. രണ്ടാംഘട്ട രോഗ വ്യാപനത്തിന് സാധ്യതകൾ ഏറെയാകുന്നു. അതു കൊണ്ട് അതിര്‍ത്തി അടച്ചിട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ആരോഗ്യ മന്ത്രാലയം. വിദേശത്ത് നിന്നും എത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് രാജ്യം മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം 46 പേര്‍ക്ക് പുതിയതായി രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തതില്‍ 34 പേരും വിദേശത്ത് നിന്നെത്തിയവരാണെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വിദേശത്ത് നിന്ന് എത്തിയവരില്‍ രോഗബാധ വര്‍ധിക്കുന്നത് കാരണമാണ് അതിര്‍ത്തികള്‍ അടച്ചിട്ടുള്ള പ്രതിരോധം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി വിമാനങ്ങളിലും വിമാനത്താവളങ്ങളിലും കസ്റ്റംസ് ഓഫീസുകളിലും കര്‍ശന പരിശോധനകളാണ് നടക്കുന്നത്.
നോര്‍ത്ത് അമേരിക്കന്‍ – യൂറോപ്യന്‍ രാജ്യങ്ങളുമായി സഹകരിച്ച് പ്രത്യേക ഡേറ്റ കളക്ഷന്‍ സെന്ററുകൾ ചൈന ഒരുക്കിയിട്ടുണ്ട്. റഷ്യ – ചൈന അതിര്‍ത്തി അടച്ചതിന് പിന്നാലെ അതിര്‍ത്തി മേഖലകളില്‍ 4000 മിലിട്ടറി ആരോഗ്യ പ്രവര്‍ത്തകരെ വിന്യസിക്കുകയും ചെയ്തു. രണ്ടാം ഘട്ട രോഗവ്യാപനം ഏതു വിധേനയും തടയണമെന്നുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.