സാമ്പ​ത്തി​ക സ​ഹാ​യം നി​ര്‍​ത്തി​വ​യ്ക്കാ​നു​ള്ള സ​മ​യ​മ​ല്ല, ഒ​ന്നി​ച്ചു​നി​ല്‍ക്കണം; യു​എ​ന്‍ അ​മേ​രി​ക്ക​യോട്

ന്യൂ​യോ​ര്‍​ക്ക്: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക്(​ഡ​ബ്ല്യു​എ​ച്ച്‌ഒ) ന​ല്‍​കി​വ​ന്ന സാമ്പ​ത്തി​ക സ​ഹാ​യം നി​ര്‍​ത്തി​വ​യ്ക്കാ​നു​ള്ള അ​മേ​രി​ക്ക​ന്‍ തീ​രു​മാ​ന​ത്തി​നെ​തി​രെ യു​എ​ന്‍ രം​ഗ​ത്ത്. കൊറോണ വൈ​റ​സി​നെ​തി​രെ പോ​രാ​ടു​ന്ന ഈ ​ഘ​ട്ടത്തിൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ​യോ മ​റ്റേ​തെ​ങ്കി​ലും സം​ഘ​ട​ന​ക​ളു​ടെ​യോ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള സാമ്പത്തിക സഹായം ത​ട​യാ​നു​ള്ള സ​മ​യ​മല്ലെന്ന് അമേരിക്കയോട് യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് പ​റ​ഞ്ഞു.

കൊറോണ വൈ​റ​സി​നെ​യും അ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​യും ത​ട​യാ​ന്‍ രാ​ജ്യാ​ന്ത​ര സ​മൂ​ഹം ഐ​ക്യ​ത്തോ​ടെ ഒ​ന്നി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും – ഗു​ട്ടെ​റ​സ് പ്ര​സ്താ​വ​ന​യി​ല്‍ ഓ​ര്‍​മി​പ്പി​ച്ചു.

കൊറോണ വൈറസ് രോ​ഗ​ത്തെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വീ​ഴ്ച്ച വ​രു​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം സാമ്പത്തിക സഹായം നി​ര്‍​ത്ത​ലാ​ക്കി​യ​ത്.