മസ്കറ്റ്: ഒമാൻ റൂവി ഹൈ സ്ട്രീറ്റിൽ രണ്ട് മലയാളികൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. മത്രാ പ്രവിശ്യയിൽ ഏറ്റവും കൂടുതൽ വിദേശികൾ തിങ്ങിപ്പാര്‍ക്കുന്നതും ഏറ്റവും തിരക്കുള്ള സൂഖുകളിൽ ഒന്നുമാണ് റൂവി ഹൈ സ്ട്രീറ്റ് .റൂവി പരിസരത്ത് മാത്രം 20ഓളം മലയാളികള്‍ക്ക് കൊറോണ ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രോഗം സ്ഥിരീകരിച്ച രണ്ടു വ്യക്തികളും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് മുമ്പ് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്ന സംശയം സ്ഥലത്തെ മലയാളികളെ അടക്കം ആശങ്കയിലാക്കിയിരിക്കുകയാണ്. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയതിനു ശേഷം വെള്ളിയാഴ്ച ഇവർ റൂവിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കൊറോണ പരിശോധനക്ക് വിധേയരായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ പരിശോധനാ ഫലം ലഭിക്കുകയും രോഗം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയുമായിരുന്നു.
റൂവി ആളുകള്‍ തിങ്ങി നിറഞ്ഞ് താമസിക്കുന്ന സ്ഥലമായതിനാല്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ സ്ഥലപരിമിതികളുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ എത്രയും വേഗം കണ്ടെത്തണമെന്നാണ് ഇവിടുത്തെ മലയാളി സമൂഹത്തിന്‍റെ ആവശ്യം.