കൊറോണ സൗഖ്യമായി; ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു

ലണ്ടൻ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ബ്രീട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു.

മാര്‍ച്ച് 27 നാണ് ബോറിസ് ജോണ്‍സണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ബോറിസ് തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം അറിയിച്ചത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബോറിസ് ജോണ്‍സണ്‍ സ്വന്തം വസതിയില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
വൈറസ് ബാധ ഭേദമാകാത്തതിനെ തുടര്‍ന്ന് ബോറിസ് ജോണ്‍സണെ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിന്നാലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഓക്‌സിജന്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ് അദ്ദേഹം ശ്വസനം നടത്തിയിരുന്നത്. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റി. ഇതിന് പിന്നാലെയാണ് ബോറിസിനെ ഡിസ്ചാര്‍ജ് ചെയ്തത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം വിശ്രമം തുടരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.