വിദഗ്ധ സേവനത്തിന് ഇന്ത്യൻ മെഡിക്കൽ സംഘം കുവൈറ്റിൽ

കുവൈറ്റ്: കൊറോണ പ്രതിരോധപ്രവർത്തങ്ങളിൽ പങ്കുചേരാൻ ഇന്ത്യന്‍ റാപ്പിഡ് റെസ്‍പോണ്‍സ് സംഘം കുവൈറ്റിലെത്തി.
ഡോക്റ്റർമാരും ആരോഗ്യവിദഗ്ദരും ഉൾപ്പെടെ പതിനഞ്ചുപേർ അടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീം ആണ്
വ്യോമ സേനയുടെ പ്രത്യേക വിമാനത്തിൽ ശനിയാഴ്ച കുവൈറ്റിലെത്തിയത്. രണ്ടാഴ്ച സംഘം കുവൈറ്റിൽ
ഉണ്ടാകും. രോഗനിര്‍ണയത്തിനും രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിനും പുറമെ കുവൈറ്റിലെ മെഡിക്കല്‍  സംഘത്തിന് ആവശ്യമായ പരിശീലനവും ഇന്ത്യ നൽകും.

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളമാണ് പുതിയ നീക്കങ്ങളെന്നും വിദേശകാര്യമന്ത്രിഎസ് ജയ്ശങ്കര്‍ അറിയിച്ചു. . കുവൈറ്റ് ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്ത്യന്‍ സംഘത്തെ അയച്ചതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അസ്സ്വബാഹുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിൽ കൊറോണ പ്രതിരോധ നടപടികളിൽ സഹകരണം ഉറപ്പു നൽകിയിരുന്നു.ഇരുരാജ്യങ്ങളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് കുവൈറ്റിലേക്ക് ഇന്ത്യന്‍ സംഘത്തെ അയച്ചത്.

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉറച്ച സൗഹൃദമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നു വിദേശകാര്യമന്ത്രി എസ് ജയശങ്കർ ട്വീറ്റ് ചെയ്തു .