ല​ണ്ട​നി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

ലണ്ടൻ: ല​ണ്ട​നി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ക​ണ്ണൂ​ര്‍ ഇ​രി​ട്ടി സ്വ​ദേ​ശി ഷി​ന്‍റോ ജോ​ര്‍​ജ് (36) ആ​ണ് മ​രി​ച്ച​ത്. കൊ​റോ​ണ ബാ​ധി​ച്ച്‌ ല​ണ്ട​നി​ല്‍ മ​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ്യ​ക്തി​യാ​ണ് ഷി​ന്‍റോ. കൊ​റോ​ണ ബാ​ധി​ച്ച്‌ ഇ​തു​വ​രെ 16 മ​ല​യാ​ളി​ക​ളാ​ണ് വി​ദേ​ശ​ത്ത് മ​രി​ച്ച​ത്. ലണ്ടനിലെ റെഡ് ഹില്ലിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു സിന്‍റോ ജോർജ്. എന്നാൽ ഇടയ്ക്ക് റസ്റ്റോറന്‍റിൽ പാർട്ട് ടൈമായും ജോലി ചെയ്തിരുന്നു ഇദ്ദേഹം.
രണ്ടാഴ്ച മുമ്പാണ് സിന്‍റോയ്ക്ക് അസുഖം സ്ഥിരീകരിച്ചത്. ലണ്ടനിൽ നിയന്ത്രണങ്ങൾ തുടങ്ങിയതിനാൽ ഇദ്ദേഹം ഒരു മാസമായി ആശുപത്രിയിൽ ജോലിക്ക് പോയിരുന്നില്ല. എന്നാൽ ഇടയ്ക്ക് രണ്ട് ദിവസം ഒരു റസ്റ്റോറന്‍റിൽ പാർട് ടൈമായി ജോലി ചെയ്യാൻ പോയിരുന്നു. സിന്‍റോയുടെ അയൽപക്കത്തെ കുടുംബത്തിലുള്ളവർക്കും കൊ​റോ​ണ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ റസ്റ്റോറന്‍റിൽ നിന്നാണോ അടുത്ത വീട്ടിൽ നിന്നാണോ ഇദ്ദേഹത്തിന് അസുഖം പകർന്നത് എന്നതിൽ വ്യക്തതയില്ല. അസുഖം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ച മുമ്പ് സ്ഥിതി ഗുരുതരമായി. തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതമുണ്ടായി. തുടർന്ന് മരണം സംഭവിക്കുകയായായിരുന്നു.