രണ്ടാഴ്ച മരണനിരക്ക് കൂടും;അ​മേ​രി​ക്കയിൽ നിയന്ത്രണങ്ങൾ ഏ​പ്രി​ൽ 30 വ​രെ നീ​ട്ടി

വാ​ഷിം​ഗ്ട​ൺ: കൊ​റോ​ണ വൈ​റ​സ് മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ വ​രു​ന്ന ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ അ​തി​ന്‍റെ പാ​ര​മ്യ​ത്തി​ലെ​ത്തു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഈ സാഹചര്യത്തിൽ സ​ർ​ക്കാ​രി​ന്‍റെ “സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ” മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഏ​പ്രി​ൽ 30 വ​രെ നീ​ട്ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ അമേരിക്കയിൽ മ​ര​ണ​നി​ര​ക്ക് ഏ​റ്റ​വും ഉ​യ​ർ​ന്ന തോ​തി​ൽ എ​ത്തു​മെ​ന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജൂ​ൺ ഒ​ന്നോ​ടെ കോ​വി​ഡി​നെ നി​യ​ന്ത്രി​ക്കാ​നാ​വു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു. ഈ​സ്റ്റ​റോ​ടെ കൊ​റോ​ണ വ്യാ​പ​നം അ​വ​സാ​നി​പ്പി​ക്കാ​നാ​കു​മെ​ന്ന്
ട്രം​പ് രണ്ടാഴ്ച മുമ്പ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
അ​മേ​രി​ക്ക​യി​ൽ ഇന്നലെ മാ​ത്രം 18,276 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷ​മാ​യി. 255 പേ​ർ ഇ​ന്ന​ലെ മാത്രം മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 2,475 ആ​യി.