മരണം 21,000 കടന്നു; കൊറോണയിൽ നടുങ്ങി ലോകം

വാഷിംഗ്ടൺ: ലോകമെങ്ങും വ്യാപിച്ച കൊറോണ വൈറസ് ജനതയെ നടുക്കുന്നു. മരണസംഖ്യ ദിവസേന കുതിച്ചുയരുകയാണ്. ലോകമെങ്ങും മരിച്ചവരുടെ എണ്ണം 21,180 ആയി. ലോകത്താകമാനം കൊറോണ ബാധ സ്ഥിരീകരിച്ചവർ നാലരലക്ഷം കടന്നു.നിസാര മരണം കണക്കുകൂട്ടിയ വികസിത രാജ്യങ്ങൾ കൊറോണ പ്രതിരോധത്തിന് രാപകലില്ലാതെ കർമ്മനിരതരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ലോകമെങ്ങും ആകെ 2000 പേരാണ് മരിച്ചത്. ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ് -7503. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്പെയിനിലാണ് ഏറ്റവും കൂടുതൽ മരണം – 738. ഇറ്റലിയിൽ 683 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതാടെ ഇറ്റലിയിലെ മരണസംഖ്യ 7503 ആയി. ആദ്യഘട്ടത്തിൽ ലോകമെങ്ങും
ഒരു ലക്ഷം പേരിലേക്ക് രോഗം വ്യാപിക്കാൻ മൂന്ന് മാസമെടുത്തെങ്കിൽ 12 ദിവസം കൊണ്ടാണ് അടുത്ത ഒരു ലക്ഷം പേരിലേക്ക് രോഗം വ്യാപിച്ച് മൂന്ന് ലക്ഷത്തിലെത്തിയതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 300 കോടിയിലേറെ ജനങ്ങൾ കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗണിൽ കഴിയുകയാണ്.
മരണനിരക്കിൽ രോഗം പൊട്ടി പുറപ്പെട്ട ചൈനയേയും മറികടന്നു സ്പെയിൻ. ഇതുവരെ 3647 പേരാണ് സ്പെയിനിൽ മരിച്ചത്.
ഇറാനിൽ മരണസംഖ്യ 2000 കവിഞ്ഞു. ഒറ്റ ദിവസം മാത്രം 143 പേരാണ് ഇറാനിൽ മരണപ്പെട്ടത്. നിലവിലെ കൊറോണയുടെ പ്രഭവകേന്ദ്രമായ അമേരിക്കയിലെയും ന്യൂയോർക്കിലെയും സ്ഥിതി കൂടുതൽ നിയന്ത്രണാതീതമാ
ണ്. 24മണിക്കൂറിനുള്ളിൽ പുതിയ 10,000 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്.60,900 പേർ അമേരിക്കയിൽ രോഗബാധിതരാണ് . ഇതിൽ തന്നെ പകുതിയിലധികവും ന്യൂയോർക്കിലാണ്.

ബുള്ളറ്റ് ട്രെയിൻ വേഗത്തിലാണ് രോഗം ന്യൂയോർക്കിൽ പടരുന്നതെന്ന് ന്യൂയോർക്ക് ഗവർണർ കോമോ അഭിപ്രായപ്പെട്ടിരുന്നു. യുദ്ധസമാന സാഹചര്യമാണ് രാജ്യത്ത് എന്നാണ് സ്പെയിൻ പ്രധാനമന്ത്രി പെട്രോ സാഞ്ചസ് അഭിപ്രായപ്പെട്ടത്.
കൊറോണയുടെ ഉറവിടമായ ചൈനയിൽ മാത്രമാണ് സ്ഥിതി നിയന്ത്രണവിധേയമായത്. 3285 പേരെ ഇതുവരെ മരിച്ചുള്ളുവെന്നാണ് ഔദ്യോഗിക വിശദീകരണം. 81,6661 കേസുകൾ സ്ഥിരീകരിച്ചതിൽ 70000 എണ്ണം ഭേദമായി.