കൊറോണ പ്രതിരോധിക്കാൻ ഡിസ്കവറി പരീക്ഷണത്തിന് യൂറോപ്പ്

പാരിസ്: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ‘ഡിസ്കവറി’ മരുന്ന് പരീക്ഷണവുമായി യൂറോപ്പ്. നാല് തരത്തിലുള്ള ചികിത്സകൾ 3200പേരിൽ പരീക്ഷിക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് മെഡിക്കൽ റിസർച്ച്.
റെംഡെസിവിർ , റിട്ടോനാവിർ/ ലോപിനാവിർ , റിട്ടോനാവിർ/ ലോപിനാവിർ+ ഇന്റർഫെറോൺ ബീറ്റ, ഹൈട്രോക്സി ക്ലോറോക്വിൻ എന്നീ നാലുതരം മരുന്നുകളുപയോഗിച്ചുള്ള ചികിത്സാ രീതിയാണ് ഡിസ്കവറി എന്നു പേരിട്ടിരിക്കുന്ന പരീക്ഷണത്തിലുള്ളത്.
ബെൽജിയം, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ലക്സംബർഗ്, സ്പെയിൻ നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള കൊറോണ ബാധിതരായ 3200 പേരാണ് പരീക്ഷണത്തിന് വിധേയരാവുന്നത്. ഇതിൽ 800 പേർ ഫ്രാൻസിൽ നിന്ന് മാത്രമുള്ളവരാണ്.