കൊറോണ; റോ​മി​ൽ ര​ണ്ട് ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ

റോം: ​ കൊറോണ ബാ​ധ​യെ​ത്തു​ട​ർ​ന്നു ഇന്നലെ റോ​മി​ൽ ര​ണ്ടു ക​ന്യാ​സ്ത്രീ​മ​ഠ​ങ്ങ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഡോ​ട്ടേ​ഴ്സ് ഓ​ഫ് സാ​ൻ കാ​മി​ല​സ്, ആ​ഞ്ച​ലി​ക് സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ്. പോ​ൾ എ​ന്നീ മ​ഠ​ങ്ങ​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. ഇവിടുത്തെ 59 ക​ന്യാ​സ്ത്രീ​ക​ൾ​ക്കാണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
ഇറ്റലിയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് റോമിൽ കൊറോണ ഭീഷണി കുറവാണ്. നാലു പേരെ ഇതുവരെ ഇവിടെ മരിച്ചിട്ടുള്ളു.മുൻകരുതൽ ഫലപ്രദമായി പാലിച്ചതിനാൽ കൊറോണ ബാധിതരുടെ എണ്ണവും കുറവാണ്.

റോ​മി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ള്ള ഗ്രോ​റ്റാ​ഫെ​റാ​റ്റ ന​ഗ​ര​ത്തി​ലെ ഡോ​ട്ടേ​ഴ്സ് ഓ​ഫ് സാ​ൻ കാ​മി​ല​സി​ലെ 40 ക​ന്യാ​സ്ത്രീ​ക​ൾ​ക്കാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യ​ത്. ഇ​വ​രി​ൽ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ ഒ​രു സ​ന്ന്യാ​സി​നി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബാക്കിയുള്ളവർ ​മoത്തിൽ നിരീക്ഷണത്തിലാണ്. ഇവരെക്കൂടാതെ പത്തു പേരാണ് മഠത്തിലുള്ളത്.

ആ​ഞ്ച​ലി​ക് സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ്. പോ​ൾ കോ​ൺ​വെ​ന്‍റി​ലു​ള്ള 21 ക​ന്യാ​സ്ത്രീ​ക​ളി​ൽ 19 പേ​ർ​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണ്.
കൊ​റോ​ണ ഭീ​തി​യെ​ത്തു​ട​ർ​ന്നു കോ​ൺ​വെ​ന്‍റി​ന്‍റെ കി​ന്‍റ​ർ​ഗാ​ർ​ഡ​നും സ്കൂ​ൾ നേരത്തേ അ​ട​ച്ചി​രു​ന്നു.
കന്യാസ്ത്രീ മഠങ്ങളിലെ കൊറോണ ബാധ ഗൗരവമായെടുത്ത് അത് പകരാതിരിക്കാൻ പ്രാദേശിക ഭരണാധികാരികൾ ശക്തമായ നിലപാടെടുത്തിട്ടുണ്ട്.