സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ

ബേ​ണ്‍: കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ പ്ര​സി​ഡ​ന്‍റ് സി​മോ​നെ​റ്റ സോ​മാ​രു​ഗ​ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ആ​സ്ഥാ​ന​വും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​സ്ഥാ​ന​മാ​യ ജ​നീ​വ ന​ഗ​ര​ത്തി​ൽ വീ​ടി​ന​ക​ത്തോ പു​റ​ത്തോ അ​ഞ്ചി​ല​ധി​കം ആ​ളു​ക​ൾ കൂടുന്നതും സ​മ്മേ​ള​ന​ങ്ങ​ളും നി​രോ​ധി​ച്ചു.

ഷോ​പ്പു​ക​ൾ റെ​സ്റ്റോ​റ​ന്‍റു​ക​ൾ ബാ​റു​ക​ൾ എന്നിവ മാ​ർ​ച്ച് 29 വ​രെ അ​ട​ച്ചി​ടും. സി​നി​മാ​ശാ​ല​ക​ൾ, തീ​യ​റ്റ​റു​ക​ൾ, കാ​യി​ക കേ​ന്ദ്ര​ങ്ങ​ൾ, മ​റ്റെ​ല്ലാ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളും അ​ട​ച്ചി​ടും.

ഭ​ക്ഷ​ണ വി​പ​ണി​ക​ൾ​ക്കൊ​പ്പം ഹോ​ട്ട​ലു​ക​ൾ, ഫു​ഡ് ഷോ​പ്പു​ക​ൾ, ഫാ​ർ​മ​സി​ക​ൾ, ഇ​ന്ധ​ന സ്റ്റേ​ഷ​നു​ക​ൾ, ചെ​റി​യ കി​യോ​സ്കു​ക​ൾ എ​ന്നി​വ തു​റ​ന്നി​രി​ക്കും. ത​പാ​ൽ, ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ തു​റ​ന്നി​രിക്കും.