അമേരിക്കയില്‍ കൊറോണ വാക്‌സിന്‍ പരീക്ഷിച്ചുതുടങ്ങി

വാഷിംഗ്ടൺ: കൊറോണ വൈറസിനെതിരായ വാക്സിൻ അമേരിക്ക മനുഷ്യരിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുതുടങ്ങി. സിയാറ്റയിൽ 18-നും 55-നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് മരുന്ന് പരീക്ഷിച്ചതെന്ന് യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻ.ഐ.എച്ച്.) അറിയിച്ചു.
യു എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ശാസ്ത്രജ്ഞരും മാസച്യുസെറ്റ്സിലെ കാംബ്രിഡ്ജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മോഡേൺ എന്ന ബയോടെക്നോളജി കമ്പനിയിലെ വിദഗ്ധരും ചേർന്നാണ് പുതിയ കൊറോണ വാക്സിൻ വികസിപ്പിക്കുന്നത്.
ചരിത്രത്തിലും ഏറ്റവും വേഗമേറിയ വാക്സിൻ പരീക്ഷണമാണിതെന്നും എത്രയും വേഗം ഇതിന്റെ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമേരിക്കൻ പ്രഡിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
mRNA-1273 എന്നാണ് കൊറോണ വാക്സിന്റെ കോഡ് നാമം. യുഎസ്
ഇന്നലെയാണ് ആദ്യത്തെയാളിൽ വാക്സിൻ പ്രയോഗിച്ചതെന്നും പരീക്ഷണം ആറാഴ്ചയോളം നീളുമെന്നും യുഎസ് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അധികൃതർ പറഞ്ഞു.