ദുബായ്: കൊറോണ വൈറസ് പിടിമുറുക്കുമ്പോൾ സിനിമാ തീയറ്ററുകള്‍ അടയ്ക്കാന്‍ ഉത്തരവിട്ട് സൗദി അറേബ്യയും യുഎഇയും. താല്‍ക്കാലിക വിലക്ക് സിനിമാ വ്യവസായത്തെ സാരമായി ബാധിക്കും. 118 കൊണോറ വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സൗദിയില്‍ ഭക്ഷണ സ്റ്റോറുകളും ഫാര്‍മസികളും ഒഴികെയുള്ള മാളുകള്‍ അടയ്ക്കാനും നിര്‍ദേശമുണ്ട്.
എല്ലാ തീയറ്ററുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടാനാണ് ഇരു രാജ്യങ്ങളുടെയും ഭരണകൂടങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. സിനിമാ വ്യവസായത്തില്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വിപണിയാണ് യുഎഇ. 2018ലാണ് സൗദി അറേബ്യയില്‍ സിനിമാ തീയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയത്.