ഇന്ത്യ- അമേരിക്ക വ്യാപാരക്കരാര്‍ ഇപ്പോഴില്ലെന്ന് ട്രംപ്

വാഷിങ്ടൺ: ഇന്ത്യാ സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ വിപുലമായ വ്യാപാരക്കരാർ ഒപ്പിടാൻ സാധ്യതയില്ലെന്ന് സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
അമേരിക്കയും
ഇന്ത്യയുമായി വിപുലമായ വ്യാപാരക്കരാർ അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. താൻ മറ്റൊരു അവസരത്തിനു വേണ്ടി കാക്കുകയാണെന്ന്, മേരിലാൻഡിലെ ജോയന്റ് ബേസ് ആൻഡ്രൂസിൽ ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. വിമാനത്താവളത്തിനും സ്വീകരണ പരിപാടിയുടെ വേദിക്കുമിടയിൽ 70ലക്ഷം പേരുണ്ടാകുമെന്ന് മോദി പറഞ്ഞതായും ട്രംപ് അഭിപ്രായപ്പെട്ടു.
ഇന്ത്യയും അമേരിക്കയും തമ്മിൽ വിപുലമായ വ്യാപാരക്കരാർ ഉണ്ടാകുമെന്നാണ് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കരാറിന്റെ ഭാഗമാക്കാൻ കൂടുതൽ നിർദേശങ്ങളും ഇനങ്ങളും അമേരിക്ക മുന്നോട്ടുവെച്ചതും ഇന്ത്യയുടെ നിർദേശങ്ങളിൽ പലതും അമേരിക്ക അംഗീകരിക്കാൻ തയ്യാറാകാത്തതുമാണ് വിപുല വ്യാപാരക്കരാറിന് തടസ്സമായതെന്നാണ് വിലയിരുത്തൽ.