ഇറാ​ക്കി​ലേ​ക്ക് പോ​ക​രു​തെന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം

ബാഗ്ദാദ്: ഐഎസ് ആക്രമണങ്ങൾ ശക്തമായിരിക്കുന്ന സാഹചര്യത്തിൽ ഇറാക്കിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിലക്കി. ഇവിടുത്തെ അഞ്ച് പ്രവശ്യകളിലേക്ക് പോകരുതെന്നാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഐഎസ് ആക്രമണം രൂക്ഷമായിരിക്കുന്ന പാഖ്ബ, മൊസൂൾ, തിക്രിത്, റമാദി, കിർത്തുബ് പ്രവശ്യകളിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.