കൊറോണ ഭീതി മാറാതെ ചൈന;മരണം 1000 കടന്നു

ബെയ്ജിങ്: രാജ്യത്ത് കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയിൽ 1,200 ആയി. വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാനിൽ ഇപ്പോഴും അനേകർ ഭീതിയിലാണ്.
2,097 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,200 ആയി. സർക്കാർ ഔദ്യോഗികമായി ഇന്ന് സ്ഥിരീകരിച്ചതാണിത് .
പ്രസിഡന്റ് ഷി ജിൻപിങ് തിങ്കളാഴ്ച ബെയ്ജിങ്ങിലെ ആശുപത്രിയിലെത്തി രോഗികളെയും ആരോഗ്യപ്രവർത്തകരേയും സന്ദർശിച്ചു. പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കാൻ അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.
രണ്ടാഴ്ച കൂടി വൈറസ് ബാധ തുടരുമെന്ന് വിദഗ്ധർ പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ പ്രത്യേകനിർദേശത്തിൽ അന്താരാഷ്ട്ര വിദഗ്ധസംഘം ഇന്നലെ ചൈനയിലെത്തി.
2014-2016 കാലഘട്ടത്തിൽ ആഫ്രിക്കയിലെ എബോള വ്യാപനത്തിനെതിരെ പ്രവർത്തിച്ച വിദഗ്ധസംഘത്തിന്റെ സാരഥിയായിരുന്നു ബ്രൂസ് ഐൽ വാർഡിന്റെ നേതൃത്വത്തിലുള്ളതാണ് സംഘം.
വൂഹൻ തലസ്ഥാനമായ ഹ്യൂബൈയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്ബാധ വിവിധ രാജ്യങ്ങളിലും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് നാലു പേർ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്.