അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ

ഇ​ന്ത്യാ​ന: യുഎസിലെ ഇ​ന്ത്യാ​ന​യി​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് നോ​ട്ട​ര്‍​ഡാമിലെ മലയാളി സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​നി​യെ  കാം​മ്പസി​ലെ ത​ടാ​ക​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

 ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മു​ത​ല്‍ കാ​ണാ​താ​യ എറണാകുളം സ്വദേശി ആ​ന്‍ റോ​സ് ജെ​റി (21)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ത​ടാ​ക​ത്തി​ല്‍​നി​ന്ന് ക​ണ്ടെ​ത്തിയത്.

കാ​മ്പ​സി​നു സ​മീ​പ​മു​ള്ള സെ​ന്‍റ് മേ​രി​സ് ത​ടാ​ക​ത്തി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹം മി​നി​സോ​ട്ട​യി​ല്‍ നി​ന്നു​ള്ള ആ​ന്‍ റോ​സി​ന്‍റേ​താ​ണെ​ന്നു യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​സി​ഡ​ന്‍റ് റ​വ. ജോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് കാ​മ്പ​സി​നു സ​മീ​പ​മു​ള്ള കോ​ള്‍​മാ​ന്‍ മോ​ര്‍​സി​ലാ​ണ് ഇ​വ​രെ അ​വ​സാ​ന​മാ​യി കാ​ണു​ന്ന​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. 

ആ​ന്‍ റോ​സി​നെ ക​ണ്ടെ​ത്തു​ന്ന​തി​ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി റെ​ഡ് അ​ലര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2016ല്‍ ​മി​ന​സോ​ട്ട​യി​ലെ ബ്ലെ​യി​ന്‍ ഹൈ​സ്‌​ക്കൂ​ളി​ൽ നി​ന്നാ​ണു ആ​ന്‍ റോ​സ് ഹൈ​സ്ക്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയിട്ടുള്ള ആന്‍ റോസ് ഓടക്കുഴല്‍ വിദഗ്ധയാണ്. ആ​ൻ റോ​സി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ എ​റ​ണാകു​ളം സ്വദേശികളാണ്.

 മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​തയുള്ള​താ​യി  സംശയമില്ലെന്നാണ് സൂചന. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.