ഖത്തര്‍ അമീര്‍ ട്രംപുമായി ടെലിഫോണ്‍ സംഭാഷണം നടത്തി

ദോ​ഹ: മേ​ഖ​ല​യി​ല്‍ സം​ഘ​ര്‍​ഷ​സാ​ധ്യ​ത ഉ​ട​ലെ​ടു​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഖ​ത്ത​ര്‍ അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ല്‍​ഥാ​നി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​റ് ഡോ​ണ​ള്‍​ഡ് ട്രം​പു​മാ​യി ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ത്തി. ഇ​റാ​ന്‍ സൈ​നി​ക മേ​ധ​വി​യു​ടെ കൊ​ല​പാ​ത​ക​ത്തെ തു​ട​ര്‍​ന്ന് ഇ​റാ​നും അ​മേ​രി​ക്ക​യും ത​മ്മി​ല്‍ ഉ​ട​ലെ​ടു​ത്ത ക​ലു​ഷി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ഖ​ത്ത​ര്‍ അ​മീ​റി​െന്‍റ ട്രം​പു​മാ​യു​ള്ള ഇ​ട​പെ​ട​ല്‍ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് മ​റ്റു രാ​ജ്യ​ങ്ങ​ള്‍ നോ​ക്കി​ക്കാ​ണു​ന്ന​ത്. നി​ല​നി​ല്‍​ക്കു​ന്ന പി​രി​മു​റു​ക്കം ഒ​ഴി​വാ​ക്കി മേ​ഖ​ല​യി​ല്‍ സു​ര​ക്ഷി​ത​ത്വ​വും സ്ഥി​ര​ത​യും സ​മാ​ധാ​ന​വും നി​ല​നി​ര്‍​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ച​ര്‍​ച്ച​യാ​യ​ത്. 

മേ​ഖ​ല​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും പ്ര​ത്യേ​കി​ച്ച്‌ ഇ​റാ​ഖി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​ങ്ങ​ളും ത​ര്‍​ക്ക​വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​ങ്ങ​ളും സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും സം​സാ​രി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും തു​ട​ര്‍​ന്നു​വ​രു​ന്ന സൗ​ഹൃ​ദം ഉൗ​ഷ്മ​ള​മാ​ക്കു​ന്ന​തി​നും രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ഉ​യ​ര്‍​ത്തു​ന്ന​തി​നു​മു​ള്ള സാ​ധ്യ​ത​ക​ള്‍ സം​ബ​ന്ധി​ച്ചും സം​സാ​രി​ച്ച​താ​യി ഖ​ത്ത​ര്‍ ന്യൂ​സ് ഏ​ജ​ന്‍​സി പു​റ​ത്തു​വി​ട്ട വാ​ര്‍​ത്ത കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി.