ലൂസിയാന: ലൂസിയാന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോണ്‍ ബെല്‍ എഡ്വര്‍ഡ് വിജയിച്ചു. ട്രംപ് പിന്തുണ നല്കിയ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി എഡിറിസ പോണിനെ നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ലൂസിയാനയിലും കെന്റക്കിയിലും ട്രംപ് ശക്തമായ പ്രചാരണം നടത്തിയിരുന്നു.
ലൂസിയാനയില്‍ മൂന്നു തവണയാണ് ട്രംപ് പ്രചാരണത്തിന് എത്തിയത്. എന്നാല്‍ രണ്ടു സംസ്ഥാനത്തും ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ് ഏല്പിച്ചിരിക്കുന്നത്. എഡ്വര്ഡിന് 51.3 ശതമാനം വോട്ടും പോണിന് 48.7 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.