ട്രംപിന് തിരിച്ചടി നല്‍കി ഡെമോക്രറ്റിക് പാര്‍ട്ടിക്കു വിജയം

ലൂ​സി​യാ​ന: ലൂ​സി​യാ​ന ഗ​വ​ര്‍​ണ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി ജോ​ണ്‍ ബെ​ല്‍ എ​ഡ്വ​ര്‍​ഡ് വി​ജ​യി​ച്ചു. ട്രം​പ് പി​ന്തു​ണ ന​ല്‍​കി​യ റി​പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി എ​ഡി​റി​സ പോ​ണി​നെ നേ​രി​യ വോ​ട്ടു​ക​ള്‍​ക്ക് പ​രാജയ​പ്പെ​ടു​ത്തി. ലൂ​സി​യാ​ന​യി​ലും കെ​ന്‍റ​ക്കി​യി​ലും ട്രം​പ് ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.

ലൂ​സി​യാ​ന​യി​ല്‍ മൂ​ന്നു ത​വ​ണ​യാ​ണ് ട്രം​പ് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​ത്.  എന്നാ​ല്‍ ര​ണ്ടു സം​സ്ഥാ​ന​ത്തും ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി വി​ജ​യി​ച്ച​ത് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​ക്ക് വ​ന്‍ തി​രി​ച്ച​ടി​യാ​ണ് ഏ​ല്‍​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ഡ്വ​ര്‍​ഡിന് 51.3 ശ​ത​മാ​നം വോ​ട്ടും പോ​ണി​ന് 48.7 ശ​ത​മാ​നം വോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്.