ബുര്‍ക്കിനാ ഫാസോയില്‍ ഭീകരാക്രമണം; ആറ് സൈനികര്‍ കൊല്ലപ്പെട്ടു

ഓഗദുഗു: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ആറു സൈനികര്‍ കൊല്ലപ്പെട്ടു.വടക്കന്‍ മേഖലയിലെ ഗ്വെബില, സിഡോഗോ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. അജ്ഞാതരായ ആയുധധാരികള്‍ സൈനിക വാഹനത്തിനുമേല്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.