വാഷിങ്ടണ്‍: യു.എസ് മുന്‍ വിദേശകാര്യ സെക്രട്ടറിയും 2016ലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഹിലരി ക്ലിന്റന്റെ സ്വകാര്യ ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു . അന്വേഷണത്തില്‍ 38 പേര് നിയമലംഘനം നടത്തിയതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി . ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. മൂന്നുവര്‍ഷം മുമ്ബാണ് ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയത്.
നിയമ ലംഘനം നടത്തിയവരുടെ കൂട്ടത്തില്‍ ഹിലരിയുടെ കാലത്ത് വിദേശകാര്യ വകുപ്പില്‍ ജോലി ചെയ്തവരും ഉള്‍പ്പെടും . ചിലര്‍ ട്രംപ്ഭരണകൂടത്തില് തുടരുന്നുമുണ്ട്. വിദേശകാര്യ സെക്രട്ടറിയായിരിക്കുമ്ബോള്‍ പൊതു ആവശ്യങ്ങള്‍ക്കായി ഹിലരി സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചെന്നായിരുന്നു വിവാദം .