HomeWorld

World

ഹു ജിന്റാവോയെ പുറത്താക്കി; ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നാടകീയ നീക്കങ്ങള്‍

ബീജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുപ്രധാന യോഗത്തില്‍ മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയെ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ പുറത്താക്കി. നിലവിലെ പ്രസിഡന്റ് ഷീ ജിങ് പിങ്ങിനും മറ്റ് ഉയര്‍ന്ന നേതാക്കള്‍ക്കുമൊപ്പം പാര്‍ട്ടി കോണ്‍ഗ്രസിലെ സുപ്രധാന...

നൂറ് എം.പിമാരുടെ പിന്തുണ; സുപ്രധാന ചുവടുവെയ്പ്പുമായി ഋഷി സുനാക്

ലണ്ടന്‍: ലിസ് ട്രസ് ബ്രിട്ടന്റെ പ്രധാനമന്ത്രി പദം ഉപേക്ഷിച്ചതിന് പിന്നാലെ പുതിയ പ്രധാനമന്ത്രി ആരാകുമെന്നതില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ എം.പിമാരില്‍ നിന്ന് പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ അടുത്ത വാരത്തോടെ പൂര്‍ത്തിയായേക്കും....

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു

ലണ്ടന്‍: അധികാരമേറ്റ് ഒന്നര മാസത്തിനുള്ളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. ട്രസിന്റെ നയങ്ങള്‍ പലതും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്നും ശക്തമായതിനെത്തുടര്‍ന്നാണ് രാജി. ഏല്‍പ്പിച്ച ദൗത്യം നിറവേറ്റാന്‍...

കശ്മീരി മാധ്യമപ്രവര്‍ത്തകയെ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവം: സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് യു.എസ്

വാഷിങ്ടണ്‍: മതിയായ യാത്രാരേഖകള്‍ ഉണ്ടായിട്ടും പുലിസ്റ്റര്‍ പുരസ്‌കാര ജേതാവായ കശ്മീരി മാധ്യമപ്രവര്‍ത്തകയെ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവം ശ്രദ്ധയില്‍പ്പെട്ടതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേര്‍ണലിസ്റ്റായ സന്ന ഇര്‍ഷാദ് മാട്ടുവിനെയാണ് ഡല്‍ഹിയിലെ വിമാനത്താവളത്തില്‍...

ഷെഹാന്‍ കരുണതിലകയ്ക്ക് 2022-ലെ ബുക്കര്‍ പുരസ്‌കാരം

ലണ്ടന്‍: 2022-ലെ ബുക്കര്‍ പുരസ്‌കാരം ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണതിലകെയ്ക്ക്. ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ എന്ന നോവലാണ് ഷെഹാന്‍ കരുണതിലകയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍...

പാക്കിസ്ഥാന്‍ ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യം: ജോ ബൈഡന്‍

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാനെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഒരു തരത്തിലുള്ള ഉറപ്പുമില്ലാതെയാണ് പാക്കിസ്ഥാന്‍ ആണവായുധങ്ങള്‍ കൈവശം വെച്ചിരിക്കുന്നതെന്നും ബൈഡന്‍ കുറ്റപ്പെടുത്തി. ലോസ് ഏഞ്ചല്‍സില്‍ നടന്ന ഡെമോക്രാറ്റിക്...

ഹാരി പോട്ടര്‍ താരം റോബി കോള്‍ട്രെയ്ന്‍ അന്തരിച്ചു

ലണ്ടന്‍: ഹാരി പോട്ടര്‍ സിനിമകളിലൂടെ ശ്രദ്ധേയനായ സ്‌കോട്ടിഷ് താരം റോബി കോള്‍ട്രെയ്ന്‍ (72) അന്തരിച്ചു. സ്‌കോട്ട്‌ലന്റിലെ ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. രണ്ട് വര്‍ഷത്തോളമായി രോഗബാധിതനായിരുന്നു അദ്ദേഹം. ഹാരി പോട്ടര്‍ പരമ്പരയിലെ ഹാഗ്രിഡ് എന്ന...

സുക്കര്‍ബര്‍ഗിന്റെ മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയില്‍പ്പെടുത്തി റഷ്യ

മോസ്‌കോ: മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ. രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയായ റോസ്ഫിന്‍മോണിറ്ററിങ്ങാണ് മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയില്‍പ്പെടുത്തിയത്. റഷ്യയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തിനെതിരെ മെറ്റ നല്‍കിയ...

സാമ്പത്തിക നൊബേല്‍ മൂന്ന് യു.എസ് ഗവേഷകര്‍ക്ക്

സ്റ്റോക്‌ഹോം: 2022-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്. ബെന്‍ എസ്.ബെര്‍നാങ്ക, ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് എച്ച്. ഡിവി വിഗ് എന്നിവര്‍ക്കാണ് പുരസ്‌കാരം. ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിനായാണ് പുരസ്‌കാരം. യു.എസ്...

കീവില്‍ സ്‌ഫോടനപരമ്പര; പുടിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുക്രെയ്‌നെതിരെ വീണ്ടും റഷ്യന്‍ ആക്രമണം

കീവ്: യുക്രെയ്‌ന്റെ തലസ്ഥാനമായ കീവില്‍ സ്‌ഫോടനപരമ്പര. റഷ്യയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ തിങ്കളാഴ്ച രാവിലെ രണ്ട് സ്‌ഫോടനങ്ങള്‍ നടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയേയും ക്രിമിയയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ കെര്‍ച്ച് കടല്‍പ്പാലത്തില്‍...
error: You cannot copy contents of this page