ബംഗളൂരു: ലോകത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരമായി ബംഗളുരു. ലൊക്കേഷൻ ടെക്നോളജി കമ്പനി ടോംടോം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ ദക്ഷിണേന്ത്യൻ നഗരം ഒന്നാമത് എത്തിയത്. 57 രാജ്യങ്ങളിലെ 416 നഗരങ്ങളെ പിന്തള്ളിയാണ് ബംഗ്ളൂരു മുന്നിലെത്തിയത്.
ബംഗളുരുകാർ യാത്രയ്ക്ക് 71 ശതമാനം അധിക സമയം ചെലവഴിക്കുന്നു. ഒരു വർഷത്തിൽ പത്തുദിവസത്തിലധികം ഗതാഗതക്കുരുക്കാണിവിടെ.
മുംബൈ, പൂന,ഡൽഹി എന്നീ നഗരങ്ങളും ഗതാഗതകുരുക്കിൽ തൊട്ടുപിറകിലുണ്ട്. മുംബൈ നാലാമതും പൂന അഞ്ചാമതും ഡൽഹി ഏഴാമതുമാണ്.
മുംബൈയിൽ ആളുകൾ 65ശതമാനം അധികം സമയം യാത്രയ്ക്കായി ചെലഴിക്കുന്നു. പൂനയിൽ 59 ശതമാനവും ഡൽഹിയിൽ 56 ശതമാനവും അധിക സമയം ചെലവഴിക്കേണ്ടി വരുന്നു.