ബംഗ​ളൂ​രു ഗതാഗതക്കുരുക്കിൽ ലോ​ക​ത്തിൽ ഒന്നാമത്

ബം​ഗ​ളൂ​രു: ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു​ള്ള ന​ഗ​ര​മാ​യി ബം​ഗ​ളു​രു. ലൊ​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി ക​മ്പനി ടോം​ടോം പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​ദ​ക്ഷി​ണേ​ന്ത്യ​ൻ ന​ഗ​രം ഒ​ന്നാ​മ​ത് എ​ത്തി​യ​ത്. 57 രാ​ജ്യ​ങ്ങ​ളി​ലെ 416 ന​ഗ​ര​ങ്ങ​ളെ പിന്തള്ളിയാണ് ബംഗ്ളൂരു മുന്നിലെത്തിയത്.

ബം​ഗ​ളു​രു​കാ​ർ യാ​ത്ര​യ്ക്ക് 71 ശ​ത​മാ​നം അ​ധി​ക സ​മ​യം ചെ​ല​വ​ഴി​ക്കു​ന്നു. ഒ​രു വ​ർ​ഷ​ത്തി​ൽ പ​ത്തു​ദി​വ​സ​ത്തി​ല​ധി​കം ഗ​താ​ഗ​ത​ക്കു​രു​ക്കാണിവിടെ.

മും​ബൈ, പൂ​ന,ഡ​ൽ​ഹി എ​ന്നീ നഗരങ്ങളും ഗതാഗതകുരുക്കിൽ തൊട്ടുപിറകിലുണ്ട്. മും​ബൈ നാ​ലാ​മ​തും പൂ​ന അ​ഞ്ചാ​മ​തും ഡ​ൽ​ഹി ഏ​ഴാ​മ​തുമാണ്.

മും​ബൈ​യി​ൽ ആ​ളു​ക​ൾ 65ശ​ത​മാ​നം അ​ധി​കം സ​മ​യം യാ​ത്ര​യ്ക്കാ​യി ചെ​ല​ഴി​ക്കു​ന്നു. പൂ​നയി​ൽ 59 ശ​ത​മാ​ന​വും ഡ​ൽ​ഹി​യി​ൽ 56 ശ​ത​മാ​ന​വും അ​ധി​ക സ​മ​യം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്നു.