മാഡ്രിഡ്: സ്പെയിൻ ഉപപ്രധാനമന്ത്രി കാർമെൻ കാൽവോയ്ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു.ചൊവ്വാഴ്ചയാണ് കാൽവോയുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചത്. കാൽവോയുടെ പരിശോധനഫലം പോസിറ്റീവാണെന്ന് സർക്കാരാണ് അറിയിച്ചത്.
രോഗബാധ രൂക്ഷമായതിനെത്തുടർന്ന് ഏപ്രിൽ 11 വരെ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
സ്പെയിനിൽ 738 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്.