മാ​ഡ്രി​ഡ്: ഭീതിയുടെ നിഴലിൽ കൊറോണ മ​ര​ണ​ത്തി​ൽ ചൈ​ന​യെ മ​റി​ക​ട​ന്ന് സ്പെ​യി​ൻ ര​ണ്ടാമത്. കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സ്പെ​യി​നി​ൽ 738 പേ​രാ​ണു മ​രി​ച്ച​ത്. ഇതോടെ മ​ര​ണ സംഖ്യ 3,647 ആ​യി.
നാലരക്കോടിയിലേറെ ജനങ്ങളുള്ള സ്പെയിനിൽ ഫെബ്രുവരി 15ന് മുമ്പ് ഒരാൾക്ക് പോലും കൊറോണയില്ലായിരുന്നു. തുടർന്ന് ക്രമാനുഗതമായി രോഗികൾ പെരുകുകയായിരുന്നു.ത​ലേ​ദി​വസ​ത്തെ അ​പേ​ക്ഷി​ച്ച് ഇന്നലെ മാത്രം സ്പെ​യി​നി​ൽ മ​ര​ണ​നി​ര​ക്കി​ൽ 27ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി.
49,515 പേ​ർ​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി കാ​ർ​മെ​ൻ കാ​ൽ​വോ​യ്ക്കും കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ചൊ​വ്വാ​ഴ്ച കാ​ൽ​വോ​യു​ടെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യച്ചിരുന്നു. കാ​ൽ​വോ​യു​ടെ പ​രി​ശോ​ധ​ന​ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്ന് സ​ർ​ക്കാ​രാ​ണ് അ​റി​യി​ച്ച​ത്.
സ്ഥി​തി​ഗ​തി​ക​ൾ ഇനിയും വ​ഷ​ളാ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ല്കി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ 11 വ​രെ സ്പെ​യി​നി​ൽ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി ക്കു​കാ​ണ്. എ​ന്നാ​ൽ 5,367 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​ത് ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ്.
ലോകത്ത് ഏറ്റവും കൂടുതൽ പേർ കൊറോണ ബാധിച്ച് മരിച്ചത് ഇ​റ്റ​ലി​യിലാണ് .കൊ​റോ​ണ പ്രഭവകേന്ദ്രമായ ചൈനയിൽ 3281 പേ​രേ മ​രി​ച്ചുള്ളുവെന്നാണ് ചൈനയുടെ ഔദ്യോഗിക വിശദീകരണം.
ഇ​റ്റ​ലി​യി​ൽ ബു​ധ​നാ​ഴ്ച മാ​ത്രം 683 പേ​ർ മ​രി​ച്ചു. ഇതോടെ കൊ​റോ​ണ ബാ​ധി​ച്ച് ഇ​റ്റ​ലി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 7,503 ആ​യി. ഇ​തു​വ​രെ രാ​ജ്യ​ത്ത് 74,386 പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്.