ഗുവഹാത്തി: വടക്കു കിഴക്കൻ മേഖലയിൽ ആദ്യ കൊറോണ ബാധ ആസാമിൽ നാലര വയസുകാരിക്ക് സ്ഥിരീകരിച്ചു. കുട്ടിയെയും കുടുംബത്തേയും ജോർഹട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ക്വാറന്റൈൻ ചെയ്തു.
ഐസിഎംആർ ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുന്ന കുട്ടിയുടെ രണ്ടാം സാമ്പിൾ ഫലം ഇന്ന് ഉച്ചയ്ക്ക് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തേ രോഗലക്ഷങ്ങളിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കൊറോണ പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവരുടെ പട്ടിക തയാറാക്കി വരികയാണ്.
അമേരിക്കയിൽ നിന്ന് ആസാമിലെ ജോർഹട്ടിൽ എത്തിയ രണ്ട് വിനോദ സഞ്ചാരികളിൽ ഒരാൾക്ക് നേരത്തേ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സന്പർക്കത്തിലുണ്ടായിരുന്ന 421 പേരെ നിരീക്ഷിച്ചുവരികയായിരുന്നു.