ആ​സാ​മി​ൽ നാ​ല​ര വ​യ​സു​കാ​രിക്ക് കൊറോണ

ഗു​വ​ഹാ​ത്തി: വടക്കു കിഴക്കൻ മേഖലയിൽ ആദ്യ കൊറോണ ബാധ ആ​സാ​മി​ൽ നാല​ര വ​യ​സു​കാ​രിക്ക് സ്ഥിരീകരിച്ചു. കു​ട്ടി​യെ​യും കു​ടും​ബ​ത്തേ​യും ജോ​ർ​ഹ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക്വാ​റ​ന്‍റൈൻ ചെ​യ്തു.
ഐസിഎംആർ ലാ​ബി​ൽ പരിശോധനയ്ക്ക് അ​യ​ച്ചി​രി​ക്കു​ന്ന കു​ട്ടി​യു​ടെ ര​ണ്ടാം സാ​മ്പിൾ ഫ​ലം ഇന്ന് ഉ​ച്ച​യ്ക്ക് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തേ രോഗലക്ഷങ്ങളിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കൊറോണ പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞത്. കു​ട്ടി​യു​മാ​യി സ​മ്പർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി വ​രി​ക​യാ​ണ്.
അ​മേ​രി​ക്ക​യി​ൽ​ നി​ന്ന് ആ​സാ​മി​ലെ ജോ​ർ​ഹ​ട്ടി​ൽ എ​ത്തി​യ ര​ണ്ട് വി​നോ​ദ സ​ഞ്ചാ​രി​ക​ളിൽ ഒ​രാ​ൾ​ക്ക് നേരത്തേ കൊറോണ സ്ഥി​രീ​ക​രി​ച്ചിരുന്നു. ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന 421 പേ​രെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.