ല​ണ്ട​ൻ: അ​ർ​ജ​ന്‍റൈ​ൻ ഫു​ട്ബോ​ൾ താ​രം പൗ​ലോ ഡി​ബാ​ല​യ്ക്കും മു​ൻ ഇ​റ്റാ​ലി​യ​ൻ ക്യാ​പ്റ്റ​ൻ പൗ​ലോ മാൽ​ദീ​നി​ക്കും കൊറോണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 
ഡി​ബാ​ലയാണ് തന്റെ രോഗവിവരം ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ലോ​ക​ത്തെ അ​റി​യി​ച്ച​ത്. ത​നി​ക്കും കാ​മു​കി ഓ​റി​യാ​ന​ക്കും കൊറോണ ബാ​ധി​ച്ചു​വെ​ന്നും ര​ണ്ടും പേ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു​മാ​യി​രു​ന്നു ഡി​ബാ​ല​യു​ടെ പോ​സ്റ്റ്.
എ​സി മി​ലാ​ന്‍റെ ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യ മാ​ൽ​ദീ​നി​യ്ക്കും മ​ക​നും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇ​വ​രു​ടെ​ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെന്ന് അധികൃതർ അറിയിച്ചു.