ബംഗളൂരു: പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ മൂന്ന് കോളജ് വിദ്യാർഥികളെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. ഹുബ്ബള്ളിയിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന ജമ്മു കാഷ്മീർ സ്വദേശികളായ ആമിർ, ബാസിത്, താലിബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
“ഫ്രീ കാഷ്മീർ’ ആവശ്യമുന്നയിച്ചാണ് ഇവർ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പോലീസ് കേസെടുത്ത് വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്.
വിദ്യാർഥികൾ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയ ബജ്റംഗദൾ പ്രവർത്തകർ അറസ്റ്റിലായ വിദ്യാർഥികളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പോലീസ് ഇടപെട്ട് വിദ്യാർഥികളെ സംഭവ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.