ന്യൂ​ഡ​ൽ​ഹി: മാ​ന​ന​ഷ്ട​ക്കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ത്ത​തി​ന് ശ​ശി ത​രൂ​ർ എം​പി​ക്ക് ഡ​ൽ​ഹി കോ​ട​തി 5,000 രൂ​പ പി​ഴ ശി​ക്ഷ വി​ധി​ച്ചു.
മാ​ർ​ച്ച് നാ​ലി​ന് ത​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാനും കോ​ട​തി നിർദ്ദേശിച്ചു.
പ്ര​ധാ​ന​മ​ന്ത്രി​ നരേന്ദ്ര മോദിയെ ശി​വ​ലിം​ഗ​ത്തി​ലെ തേ​ൾ എന്ന് ശ​ശി ത​രൂ​ർ വി​ളി​ച്ചതിനെതിരേ ബി​ജെ​പി നേ​താ​വ് രാ​ജീ​വ് ബ​ബ്ബാ​ർ ന​ൽ​കി​യ മാ​ന​ന​ഷ്ട കേ​സിലാണ് കോടതി തരൂരിന് പിഴയിട്ടത്. മോ​ദി ശി​വ​ലിം​ഗ​ത്തി​ലെ തേ​ളാ​യ​തി​നാ​ൽ അ​ടി​ച്ചു കൊ​ല്ലാ​ നും എ​ടു​ത്തു ക​ള​യാ​നു​മാ​വി​ല്ലെ​ന്ന് ഒ​രു ആ​ർ​എ​സ്എ​സ് നേ​താ​വ് ത​ന്നോ​ട് പ​റ​ഞ്ഞെ​ന്നാ​യി​രു​ന്നു ത​രൂ​രി​ന്‍റെ പ​രാ​മ​ർ​ശം.