തിരുവനന്തപുരം: പാ​മ്പു ക​ടി​യേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​. എ​ന്നാ​ൽ അ​പ​ക​ട​നി​ല ത​ര​ണം ചെയ്യാൻ സമയമെടുക്കുമെന്നാണ് അറിയുന്നത്.
മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി ഐസിയു​വി​ലുള്ള സു​രേ​ഷ് അപകടനില തരണം ചെയ്യാൻ 72 മണിക്കൂർ സമയമെടുക്കുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.
കൊ​ല്ലം പ​ത്ത​നാ​പു​ര​ത്ത്
വ്യാഴാ​ഴ്ച അ​ണ​ലി​യു​ടെ ക​ടിയേറ്റാണ് സുരേഷ് ആശുപത്രിയിലായത്.​ കിണറ്റിൽ നിന്ന് പി​ടി​ച്ച​ അണലിയെ പ്ലാസ്റ്റിക്ക് കുപ്പിയിലാക്കിയിരുന്നു.എന്നാൽ ഒന്നുകൂടി പ്രദർശിപ്പിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് പുറത്തെടുക്കുന്നതിനിടയിൽ കടിയേൽക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.