പാ​ക് മു​ദ്രാ​വാ​ക്യം: മൂന്ന് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ മൂ​ന്ന് കോളജ് വിദ്യാ​ർ​ഥി​ക​ളെ കർണാടക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഹു​ബ്ബ​ള്ളി​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന ജ​മ്മു കാ​ഷ്മീ​ർ സ്വദേശികളായ ആ​മി​ർ, ബാ​സി​ത്, താ​ലി​ബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
“ഫ്രീ ​കാ​ഷ്മീ​ർ’ ആ​വ​ശ്യ​മു​ന്ന​യി​ച്ചാ​ണ് ഇ​വ​ർ പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ദ്യാ​ർ​ഥി​ക​ൾ പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി രംഗത്തെത്തിയ ബ​ജ്റം​ഗ​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ലാ​യ വി​ദ്യാ​ർ​ഥി​ക​ളെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ചത് സംഘർഷത്തിനിടയാക്കി. പോലീസ് ഇടപെട്ട് വിദ്യാർഥികളെ സംഭവ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.