ന്യൂയോർക്ക്: ലോക ജനസംഖ്യയുടെ നാലിലൊന്നും വാട്ട്സാപ്പിന്റെ ഉപയോക്താക്കൾ.ഏറ്റവും ജനപ്രീതിയുള്ള മെസേജിങ് ആപ്ലിക്കേഷനായി മാറിയ വാട്സാപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം ആഗോള തലത്തിൽ 200 കോടിയിലെത്തി. ഇന്ത്യയിൽ മാത്രം 40 കോടി ഉപയോക്താക്കളുണ്ട് വാട്സാപ്പിന്.
അടുത്തിടെയുണ്ടായ വിവാദങ്ങൾക്കിടയിലും വാട്സാപ്പിന് ജനപ്രീതി കുറഞ്ഞിട്ടില്ലെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിനായി ഹാക്കർമാർ വാട്സാപ്പ് വഴി സ്പൈവെയറുകൾ പ്രചരിപ്പിച്ചതായി വാട്സാപ്പ് സ്ഥിരീകരിച്ചിരുന്നു.
എങ്കിലും വാട്ട്സാപ്പിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റില്ല. ലോകമെങ്ങും പ്രധാനപ്പെട്ട ആശയവിനിമയോപാധിയായി വാട്സാപ്പ് മാറിക്കഴിഞ്ഞു.